ജില്ലാ ആശുപത്രിയിൽ നവീകരിച്ച ശസ്ത്രക്രിയ തിയറ്റർ ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിൻ്റെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ ആശുപത്രിയുടെ അറ്റകുറ്റപ്പണിക്കുവേണ്ട തുക ജില്ലാ പഞ്ചായത്തിൻ്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നു കെ.വി. ബിന്ദുപറഞ്ഞു.  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ: ഡോ. ആശാ പി. നായർ, ആശുപത്രി വികസനസമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി. അബ്ദുള്ള, സാബു ഈരയിൽ, സ്റ്റീഫൻ ജേക്കബ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ...

കോട്ടയംജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള 2025 മെയ് 15 മുതൽ ആരംഭിക്കും

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 2025 മെയ് 15, 16, 17 തീയതികളിലായി എം.ടി നഗറിൽ (സ്‌പോട്‌സ്...

ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്.

ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ...

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ.അട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ യാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു...