വന്‍ സുരക്ഷാവലയത്തിൽ മോദി കന്യാകുമാരി വിവേകാനന്ദപ്പാറയില്‍

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ നാളെ 45 മണിക്കൂര്‍ ധ്യാനമിരിക്കുന്നു.

മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം.

നാളെ 30ന് തിരുവനന്തപുരത്ത് എത്തും.

അവിടെ നിന്നും ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും.

തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും.

എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി.

ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകിട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും.

ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്.

കേദാര്‍നാഥ് ക്ഷേത്രത്തിനടത്തുള്ള ഗുഹയില്‍ പ്രധാനമന്ത്രി ധ്യാനം ഇരുന്നിരുന്നത് 2019ലായിരുന്നു.

1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ഇവിടെ ധ്യാനമിരുന്നത്.

1970ലാണു പാറയില്‍ സ്മാരകം പണിതത്.

കരയില്‍നിന്ന് പാറയിലേക്ക് 500 മീറ്ററോളം ദൂരമുണ്ട്.

പാറയെപ്പറ്റിയൊരു സങ്കല്പമുണ്ട്.

കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറ എന്ന നിലയിലാണത്.

Leave a Reply

spot_img

Related articles

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനം

ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക 131 കോടി രൂപ സമ്മാനത്തുക.2024-ല്‍ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ...

ഇറാൻ-ഇസ്രായേല്‍ യുദ്ധം; ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു

ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ...

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...