കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം. 2,018.6 മിമീ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം 1,748 മിമീ ( 13% കുറവ് ) മാത്രമായിരുന്നു ലഭിച്ചത് രാജ്യത്തു പൊതുവെ, തമിഴ്നാട്, ലഡാക്ക്, വടക്ക് കിഴക്കേ ഇന്ത്യ ഒഴികെ, സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും സൂചന.പസഫിക് / ഇന്ത്യൻ മഹാ സമുദ്രത്തിലെ ഉപരിതല താപനില സാഹചര്യം നിലവിലെ ന്യൂട്രൽ സ്ഥിതി മൺസൂൺ സീസണിലും തുടരാൻ സാധ്യത. പൊതുവിൽ പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള സിഗ്നലുകൾ ഇത്തവണ കാലവർഷത്തിന് അനുകൂല സൂചനകൾ നൽകുന്നു. കഴിഞ്ഞ വർഷവും തുടക്കത്തിൽ മിക്കവാറും ഏജൻസികളും സാധാരണകൂടുതൽ മഴ സാധ്യത പ്രവചിച്ചിരുന്നു.