നിക്ഷേപത്തട്ടിപ്പു കേസ്; ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റിലായതോടെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്

നിക്ഷേപത്തട്ടിപ്പു കേസില്‍ സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്‍ഡ് മാര്‍ക്കറ്റിങ് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (ഫാം ഫെഡ്) ചെയര്‍മാനും എംഡിയും അറസ്റ്റിലായതോടെ പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്. അറസ്റ്റിലായ ചെയര്‍മാന്‍ രാജേഷ് പിള്ള, എംഡി അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

കോഴിക്കോട് ആസ്ഥാനമായ ഫാം ഫെഡ് 12.5% പലിശ വാഗ്ദാനം ചെയ്തു കേരളമൊട്ടാകെ 16 ശാഖകളില്‍ നിന്നായി 450 കോടി രൂപ സ്വീകരിച്ചെങ്കിലും കുറെ നാളുകളായി നിക്ഷേപകര്‍ക്ക് ലാഭവിഹിതമോ പണമോ തിരികെ നല്‍കിയില്ല. കവടിയാര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കാലാവധി അവസാനിച്ചിട്ടും നിക്ഷേപത്തുകയായ 24 ലക്ഷം രുപയും പലിശയും നല്‍കിയില്ലെന്ന കവടിയാര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയര്‍മാന്‍ സി. രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

കേന്ദ്രസര്‍ക്കാര്‍ രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ മള്‍ട്ടി സ്റ്റേറ്റ് കാര്‍ഷിക സൊസൈറ്റി എന്ന പ്രചാരണത്തോടെ 2008ലാണ് സംസ്ഥാന വ്യാപകമായി സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് 15 ബ്രാഞ്ചുകളും ചെന്നൈയില്‍ ഒരെണ്ണവുമുണ്ട്. സംസ്ഥാനത്ത് ഒട്ടാകെ 450 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. നറുക്കെടുപ്പ് വഴിയും തട്ടിപ്പിനു ശ്രമം നടത്തിയെന്ന് പൊലീസ് കണ്ടെത്തല്‍. 25,000 രൂപ വീതമുള്ള നിക്ഷേപത്തിന് ബാങ്ക് നിരക്കില്‍ പലിശയും ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപ സമ്മാനവുമായിരുന്നു അംഗങ്ങള്‍ക്ക് വാഗ്ദാനം. വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അംഗങ്ങളെ പ്രേരിപ്പിച്ചെങ്കിലും വിശ്വാസ്യത നഷ്ടപ്പെട്ടതിനാല്‍ ഭൂരിപക്ഷം പേരും പണം നല്‍കാന്‍ തയാറാകാഞ്ഞതോടെ പദ്ധതി പൊളിയുകയായിരുന്നു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...