നവജാത ശിശുവിൻ്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡില്‍

ചേർത്തല തകഴിയില്‍ നവജാത ശിശുവിൻ്റെ മരണത്തില്‍ അറസ്റ്റിലായ മാതാവും സുഹൃത്തും റിമാൻഡില്‍.

യുവതി പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും.

കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരില്‍ യുവതിയെയും സുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്തതത്. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തത്.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫ് കസ്റ്റഡിയിലുണ്ട്.

അതേസമയം കുഞ്ഞിൻ്റ പോസ്റ്റ്മോർട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൂർത്തിയായി. ഇന്നലെയാണ് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയത്. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്വകാര്യ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...