മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു

മകന്റെ മരണ വിവരമറിഞ്ഞ അമ്മ കുഴഞ്ഞു വീണ് മരിച്ചു. മുക്കോല കരക്കാട്ട് കല്ലുവിള വീട്ടില്‍ ടി. സതീഷ്‌കുമാറി(56)ന്റെ മരണ വിവരം അറിഞ്ഞാണ് അമ്മ ബി.വസന്ത (76) മരിച്ചത്.

ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീഷ് കുമാര്‍.

ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഇതേതുടർന്ന്, ഞായറാഴ്ച രാത്രി ഒന്‍പതിന് മരിക്കുകയായിരുന്നു.

ഈ വിവരം അറിഞ്ഞയുടന്‍ അമ്മ വസന്ത കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്നോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...