കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു

കിളിമാനൂരില്‍ അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു.അഞ്ചും ആറും വയസുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു അതിക്രമം.കിളിമാനൂർ ഗവ. എല്‍പി സ്‌കൂളില്‍ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പിൻഭാഗത്താണ് അമ്മ പൊള്ളലേല്‍പ്പിച്ചത്. വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചതെന്നാണ് മൊഴി.പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ പരാതിയില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...