അമ്മയുടെ ക്രൂരത! 10 വയസുകാരനെ പാത്രം ചൂടാക്കി പൊള്ളിച്ചു; ദിവസങ്ങൾക്ക് ശേഷം കാണാതായി; കേസെടുത്ത് പൊലീസ്

ഫോൺ വിളിക്കിടെ ശല്യം ചെയ്തതിന് അമ്മ മകന്റെ ദേഹം പൊള്ളിച്ചു. അമ്മയുടെ വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി വയറ്റിൽ പൊള്ളിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവായ പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായതായും പരാതിയുണ്ട്.അമ്മക്കെതിരെ ബിഎൻഎസ് 118(1), ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ കാണാനില്ലെന്നും കുട്ടിയുടെ പിതാവ് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 28 നാണ് കേസിന് ആസ്പദമായ സംഭവം. യുവതി കൂടെ പഠിച്ച യുവാവുമായി പ്രണയത്തിലെന്നാണ് വിവരം. അയാളുമായി ഫോണിൽ യുവതി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. സംഭവ ദിവസം ഫോൺ വിളിക്കിടെ മകൻ ശല്യം ചെയ്തതോടെ കുപിതയായ യുവതി, മകനെ ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.പിന്നീട് മെയ് മൂന്നാം തീയതി മുതലാണ് യുവതിയെ കാണാതായത്. നിരന്തരം ഫോണിൽ വീഡിയോ കോൾ ചെയ്ത ആളോടൊപ്പം യുവതി ഒളിച്ചോടിയെന്നാണ് ഭർത്താവിൻ്റെ പരാതി. പൊലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കാണാതായ ശേഷം അച്ഛൻ്റെ അമ്മയോടാണ് കുട്ടി പൊള്ളലേൽപ്പിച്ച കാര്യം പറഞ്ഞത്. അമ്മ ഭീഷണിപ്പെടുത്തിയ കാര്യവും കുട്ടി വെളിപ്പെടുത്തി. ഇതോടെ അച്ഛൻ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...