അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കം: പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചതായി റിപ്പോർട്ട്

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടുള്ള പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിക്കുകയായിരുന്നു. സ്പോൺസർമാർക്കെതിരെ 19 കേസുകളുണ്ടെന്നും വഞ്ചനാക്കുറ്റത്തിന് ഉൾപ്പെടെ നിയമനടപടി നേരിടുന്നവരാണ് അവരെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. അർജന്റീനയെ കൊണ്ടുവരുന്നതിനുള്ള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സർക്കാരിന് എതിരെയുള്ള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഒരു അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും, ഒരു സ്വകാര്യ ചാനലിനുള്ള പ്രൊമോഷൻ പരിപാടിയായി ഇത് വ്യാഖ്യാനിക്കപ്പെടാമെന്നും ചൂണ്ടിക്കാണിച്ച പൊലീസ്, വിഷയം സർക്കാർ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ...

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്.സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും.പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ...

വന്ദേമാതര വിവാദത്തില്‍ വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.വി.ഗോവിന്ദൻ

വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി ആർഎസ്‌എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി...

കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി

കേന്ദ്ര സർക്കാരിനെതിരായ ഡല്‍ഹി സമരത്തിന് സിപിഐ ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി .ഇന്ത്യൻ റെയില്‍വേയുടേതാണ് നടപടി.ഇതോടെ സിപിഐ നല്കിയ അഡ്വാൻസ് തുക 10...