ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട ആഗസ്റ്റ് 16 ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ (ആഗസ്റ്റ് 17) രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.
ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1 ന് നടക്കും. രാവിലെ ഉഷ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുക എന്നതാണ് ഉൾക്കഴകത്തിന്റെ ചുമതല. ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്റ്റ് 24 ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.

Leave a Reply

spot_img

Related articles

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കം: പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിച്ചതായി റിപ്പോർട്ട്

മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടുള്ള പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിക്കുകയായിരുന്നു....

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ...

സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്.സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ ഏറ്റെടുക്കും.പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമേ...

വന്ദേമാതര വിവാദത്തില്‍ വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എം.വി.ഗോവിന്ദൻ

വന്ദേമാതര വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.മുഖ്യമന്ത്രി ആർഎസ്‌എസിന് പൂർണമായും കീഴടങ്ങിയെന്നും വന്ദേമാതരം മുഴുവൻ ആലപിക്കാൻ ചീഫ് സെക്രട്ടറി...