എം.ആർ അജിത് കുമാർ ആർഎസ്‌എസ് നേതാക്കളെ കണ്ടത് രണ്ടുതവണ

ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലയുമായി തൃശൂർ വിദ്യാമന്ദിറില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്.

രണ്ടാമത്തെ കൂടിക്കാഴ്ച കോവളത്ത് വെച്ച്‌ രാം മാധവുമായിട്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ബിസിനസ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. രണ്ട് കൂടിക്കാഴ്ച സംബന്ധിച്ച റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.

ആർഎസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ ആദ്യ കൂടിക്കാഴ്ച. തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിരത്തില്‍ നടന്ന ആർഎസ്‌എസ് ക്യാമ്ബിനിടെയാണ് കൂടിക്കാഴ്ച നടന്നത്. 2023 മെയ് രണ്ടിനാണ് കൂടിക്കാഴ്ച നടന്നത്. ഒരു മുറിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും ഒരു മണിക്കൂറോളം നീണ്ടുവെന്നുമാണ് വിവരം. ആ കൂടിക്കാഴ്ചയില്‍ ആർഎസ്‌എസ് നേതാവ് എ.ജയകുമാറും പങ്കെടുത്തിരുന്നു. ജയകുമാറിന്റെ വാഹനത്തിലാണ് അജിത് കുമാർ പോയതെന്നാണ് റിപ്പോർട്ട്

രണ്ടാമത്തെ കൂടിക്കാഴ്ച നടന്നത് 2023 ജൂണ്‍ രണ്ടിന് കോവളത്തെ ഹോട്ടലിലാണ്. എഡിജിപി അജിത് കുമാർ ആർഎസ്‌എസ് നേതാവ് റാം മാധവിനെ കണ്ടുവെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അതായത് പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ആർഎസ്‌എസുകാരുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. കൂടിക്കാഴ്ചയില്‍ എന്തൊക്കെ ചർച്ചയായി എന്നത് ഇപ്പോഴും അവ്യക്തമാണ്.

Leave a Reply

spot_img

Related articles

വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി...

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...