‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’, ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി.ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു.കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നു.വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി.

മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യ നയം വ്യാപകമായി മദ്യം ഒഴുക്കുമെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ക്യാമ്പസിൽ റാഗിങ്ങിന് പിന്നിൽഎസ്എഫ്ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെ ഭരണപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷുഭിതനായത്.ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ

സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി.ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ...

ചായയ്ക്ക് മധുരമില്ല; പഞ്ചാസാര ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി

ചായയ്ക്ക് മധുരമില്ലാത്തതിനാല്‍ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആലപ്പുഴ ബീച്ചിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി. തൃശ്ശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ...

‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'കേരള കെയര്‍'പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ്...

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിൽ മൊഴിമാറ്റി സാക്ഷികൾ

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിൽ മൊഴിമാറ്റി സാക്ഷികൾ. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് മൊഴി. മൊഴി മാറ്റിയത് തകഴി സ്വദേശികളായ രണ്ട് പേര്. ഡിസംബർ‍...