നടൻ സെയ്ഫ് അലിഖാനെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം തന്നെ. നടന്റെ ബാന്ദ്രയിലെ പന്ത്രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ അക്രമിയുടെ മുഖം ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ (മുഖപരിശോധന ) സ്ഥിരീകരിക്കുകയായിരുന്നു. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു. മാത്രമല്ല മറ്റു ചില കോണുകളില്‍ നിന്നും സമാനമായ പ്രതികരണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയിലൂടെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് തീരുമാനിച്ചത്