മുനമ്പം ഭൂമിവിഷയത്തിൽ പരിഹാരമെന്തെന്ന് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി .എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ ഈ മാസം അവസാനം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. കമ്മിഷന്റെ പ്രവർത്തനം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു.മുനമ്പത്തെ തർക്കഭൂമി വഖഫ് ആണോ അല്ലയോ എന്നത് കമ്മിഷൻ പരിശോധിച്ചിട്ടില്ല. വസ്തുതാന്വേഷണംമാത്രമാണ് നടത്തിയത്. റിപ്പോർട്ട് ലഭിച്ചാലും ഹൈക്കോടതി അനുമതിയോടെ മാത്രമേ സർക്കാരിന് തുടർനടപടി സ്വീകരിക്കാനാവൂ.