മുനമ്പം വിഷയം രാഷ്ട്രീയ പ്രശ്നം അല്ലെന്നും, മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും അനുവദിക്കുമെന്നും മന്ത്രി കെ രാജൻ.കമ്മീഷൻ റിപ്പോർട്ട് വരുന്നതോടു കൂടി പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടാകും. മുനമ്പം നിവാസികൾക്കൊപ്പം നിന്നത് ആരാണെന്ന് ജനങ്ങൾ തിരിച്ചറിയും. മുനമ്പം പ്രശ്നം പരിഹരിക്കാൻ കൃത്യമായ ഇടപെടൽ സർക്കാർ നടത്തിയിരുന്നു എന്നും മന്ത്രി കെ രാജൻ പറഞ്ഞു.സി പി ഐ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലുകളിൽ മത്സരം പാടില്ലെന്ന സർക്കുലറിൽ മന്ത്രി നിലപാട് വ്യക്തമാക്കി. ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ അവകാശങ്ങളും പാർട്ടി അംഗങ്ങൾക്ക് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.എന്തൊക്കെ ഗൈഡ് ലൈൻ വേണം എന്നാണ് പാർട്ടി പറയുക. അല്ലാതെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യാൻ പാർട്ടിയുടെ ഒരു ഘടകത്തിനും ആകില്ല എന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.