കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി

കൊലക്കേസ് പ്രതിയെ വഴിയരികില്‍ വെട്ടിക്കൊലപ്പെടുത്തി.

തൃശൂർ പൂച്ചെട്ടിയിലാണ് സംഭവം. നടത്തറ ഐക്യനഗർ സ്വദേശിയായ സതീഷ്(48) ആണ് മരിച്ചത്.

മൂന്നംഗസംഘമാണ് കൊല നടത്തിയത്. ഇവർ കസ്‌റ്റഡിയിലായതായി പൊലീസ് അറിയിച്ചു.

വലക്കാവ് സ്വദേശി ഷിജോ, പൊന്നുക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നിവരാണ് കസ്‌റ്റഡിയിലുള്ള പ്രതികള്‍.

ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട സതീഷും പ്രതികളും ഇന്നലെ ഒരു പാർട്ടിയില്‍ പങ്കെടുത്തിരുന്നു.

ഇവിടെവച്ച്‌ ഇവർ തമ്മില്‍ തർക്കമുണ്ടായതായാണ് സൂചന. പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ സതീഷിനെ പ്രതികള്‍ വിളിച്ചുവരുത്തി.ഇവിടെവച്ച്‌ വീണ്ടും തർക്കമുണ്ടായതാണ് സംഭവത്തിന് കാരണമായത്.

കൊല്ലപ്പെട്ട സതീഷും പ്രതികളും ഒരേ കേസില്‍ പ്രതികളായിരുന്നു

Leave a Reply

spot_img

Related articles

തൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ കൂടി നാട്ടിലെത്തി

തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടില്‍ തിരിച്ചെത്തി....

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം

കൊല്ലം പുനലൂരിൽ കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം.വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടുന്നതിനിടെയാണ് റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ്...

ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി

കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ്...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; മെയില്‍ നഴ്‌സ് അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍. കോട്ടയം മാഞ്ഞൂര്‍...