ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കേസ്

ബംഗ്ലാദേശില്‍ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തില്‍ ഓഗസ്റ്റ് ഏഴിന് കൊല്ലപ്പെട്ട റൂബല്‍ എന്ന യുവാവിൻ്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിൻ്റെ പരാതിയിലാണ് നടപടി. കേസില്‍ 28-ാം പ്രതിയാണ് ഷാക്കിബ്.

ധാക്ക ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഡബോറിലെ റിങ് റോഡില്‍ നടന്ന പ്രതിഷേധത്തിനിടെ റൂബല്‍ വെടിയേറ്റാണ് മരിച്ചത്. റൂബലിൻ്റെ നെഞ്ചിലും ഉദരത്തിനുമായിരുന്നു പരുക്കേറ്റത്.

ഷാക്കിബിന് പുറമെ ബംഗ്ലദേശി നടനായ ഫെർഡോസ് അഹമ്മദും കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഇരുവരും അവാമി ലീഗിൻ്റെ മുൻ എം പിമാരാണ്.

Leave a Reply

spot_img

Related articles

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...