ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടില്‍ സിനിമാ ഷൂട്ടിംഗിനായി എത്തിച്ചതിനുശേഷം കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിനൊടുവില്‍ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണെന്നാണ് വനപാലകർ നല്‍കുന്ന വിവരം.

ഇന്നലെ ഷൂട്ടിംഗ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന സാധുവിനെ മണികണ്ഠൻ എന്ന ആന കുത്തിയതോടെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. മറ്റുളള ആനകള്‍ ബഹളമുണ്ടാക്കിയതോടെ ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാപ്രവർത്തകരും ഓടിരക്ഷപ്പെടുകയായിരുന്നു. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ആനകളെ കൊണ്ടുവന്നത്. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനാനകളെയുമാണ് ഷൂട്ടിംഗിനായി എത്തിച്ചത്. ഇന്നലെ രാത്രി പത്ത് മണിവരെ ആനയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടും തുടരുകയായിരുന്നു

തൃശൂ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിദ്ധ്യമാണ് പുതുപ്പളളി സാധു. സിനിമ അഭിനയമാണ് 52 വയസുള്ള ഈ കൊമ്പനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തമിഴ്- തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെഅഭിനയിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. ഇങ്ങനെ വനംവകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.

Leave a Reply

spot_img

Related articles

ആർ എസ്‌ എസ്‌ പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തത്; മന്ത്രി റോജി എം ജോൺ

ആർ എസ്‌ എസ്‌ പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന വീതംവെപ്പിന്റെ...

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല, ശക്തമായ പരിശോധന ഉണ്ടാകും; ആഭ്യന്തരമന്ത്രി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ലഹരി പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം...

കർഷകർ നാടിന്റെ നട്ടെല്ല്; പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ...

കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ കരൂർ സ്വദേശി ശിവൻകുട്ടി (67) ആണ് മരിച്ചത്.കൈകാലുകൾ കെട്ടിയിട്ട നിലയിൽ മുറിക്കുള്ളിലാണ് മൃതദേഹം...