ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ ജാവലിൻ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം.
89.49 മീറ്റർ ദുരമാണ് നീരജ് ജാവലിൻ പായിച്ച് രണ്ടാമതെത്തിയത്.
ആണ്ടേഴ്‌സണ്‍ പീറ്റേഴ്‌സാണ് ജാവലിൻ ത്രോയില്‍ ഒന്നാമതെത്തിയത്. 90.61 മീറ്റർ ദൂരമാണ് ആണ്ടേഴ്‌സണ്‍ ജാവലിൻ എറിഞ്ഞത്. പാരീസ് ഒളിമ്പിക് സില്‍ വെങ്കല മെഡല്‍ ജേതാവാണ് ഗ്രനേഡയുടെ ആണ്ടേഴ്‌സണ്‍ പീറ്റേഴ്‌സ്.
2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും 2020 ടോക്കിയോ ഒളിമ്പിക്സില്‍ സ്വർണവും നീരജ് സ്വന്തമാക്കിയിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ജാവലിനില്‍ സ്വർണം നേടിയ പാക്കിസ്ഥാന്‍റെ നദീം ആർഷാദ് ലൊസെയ്ൻ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുന്നില്ല.