നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.യുജിസി-സിയുഇടി പരീക്ഷകൾ ലളിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനുമായി എസ്‌സി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ജെഇഇ പരീക്ഷകൾ സിബിടി മോഡലിൽ സംഘടിപ്പിക്കും. ആരോഗ്യവകുപ്പിന്റെ ആവശ്യങ്ങൾ പരിഗണിച്ച് NEET പരീക്ഷകൾ നടത്തുംമെന്ന് മന്ത്രി വ്യക്തമാക്കി.