ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാര്‍ലമെന്റില്‍ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ നെഹ്‌റു ശ്രമിച്ചെന്ന് മോദി പറഞ്ഞു. നെഹ്‌റുവിനെ മാത്രമല്ല നെഹ്‌റു കുടുംബത്തെ ഒന്നാകെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഭരണഘടനയെക്കുറിച്ച് ഇന്ന് മോദി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഭരണഘടനയെ എങ്ങനെയെല്ലാം മുറിവേല്‍പ്പിക്കാമോ അങ്ങനെയെല്ലാം ഒരു കുടുംബം മുറിവേല്‍പ്പിച്ചെന്ന് മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഭരണഘടനയെ മാറ്റാനും ദുരുപയോഗം ചെയ്യാനും മൗലികാവകാശങ്ങള്‍ കവരാനുമാണ് നെഹ്‌റു കുടുംബം ശ്രമിച്ചതെന്നും മോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടന ഭേദഗതി ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി