നെന്മാറ ഇരട്ടക്കൊലപാതകം: എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസില്‍ നെന്മാറ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. പ്രതി നെന്മാറയില്‍ താമസിച്ചിട്ടും ഇക്കാര്യം കോടതിയെ അറിയിച്ചില്ലെന്നും ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വിഷയത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ഇന്ന് രാവിലെയാണ് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നല്‍കിയത്. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ അറിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നതാണ് പ്രധാന കാര്യം. ഇയാള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുത്തില്ല, ജാമ്യ ഉത്തരവിലെ ഉപാധികള്‍ എസ്എച്ച്ഒ ഗൗനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്തില്‍ പോലും പ്രവേശിക്കാനുള്ള അനുമതിയില്ലെന്നിരിക്കെ ഒരു മാസത്തോളം ഇയാള്‍ വീട്ടില്‍ വന്ന് താമസിച്ചു എന്നുള്ള കാര്യം സുധാകരന്റെ മകള്‍ അഖില അറിയിച്ചിട്ടും വേണ്ട ഗൗരവം കൊടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

മഹാകുംഭമേളയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് വിതരണം; വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലേക്ക് ഭക്തര്‍ ഒഴുകിയെത്തുകയാണ്. കുംഭമേളയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

കുംഭമേളയിലെ വൈറൽ മൊണാലിസ ഇനി ബോളിവുഡിലേക്ക്

മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബിഗ് സ്ക്രീനിൽ തിളങ്ങും. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ ചിത്രത്തിലൂടെയായിരിക്കും...

ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനെതിരേ സെബിയുടെ നടപടി; തത്സമയ വില വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ ഓഹരി വിപണിയെ സംബന്ധിച്ച എളുപ്പവഴികള്‍(tips) പങ്കുവയ്ക്കുന്നതില്‍ നിന്ന് ഫിന്‍ഫ്‌ളുവന്‍സര്‍മാരെ(ഫിനാൻഷ്യൽ ഇൻഫ്ളൂവൻസർമാർ) തടഞ്ഞ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി....

ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു

ഭർത്താവിന്റെ പീഡന പരാതിയിൽ നടിക്കെതിരെ കേസെടുത്തു. കന്നഡ നടി ശശികലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഭർത്താവും സംവിധായകനുമായ ടി.ജെ.ഹർഷവർധൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി....