ന്യൂഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ്മേള ജൂലൈ 14 നും15 നും നിശാഗന്ധിയിൽ

സംസ്ഥാന സാക്ഷരതാമിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ്മേള തിരുവനന്തപുരത്ത് നടക്കും.

ജൂലൈ 14, 15 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേള നടക്കുക. 14 ന് പകൽ 10 ന് വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉല്ലാസ്മേള ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കും.

ഉല്ലാസ് മേളയുടെ വിജയകരമായ നടത്തിപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സ്വാഗതസംഘ രൂപീകരണയോഗം നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാർ,എം പി മാർ ,എം എൽ എ മാർ, നഗരസഭ മേയർ, സാക്ഷരതാമിഷൻ ഡയറക്ടർ, യൂണിവേഴ്സിറ്റി വൈസ്ചാൻസലർ എന്നിവർ രക്ഷാധികാരികളായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ എന്നിവർ വൈസ്ചെയർമാനുമായിരിക്കും.

ജില്ലാകളക്ടറാണ് ചീഫ് കോ-ഓർഡിനേറ്റർ. ജോയിന്റ് ചീഫ് കോർഡിനേറ്ററായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറും എഫ് ആൻഡ് കോഡിനേറ്റർ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കൺവീനറായി സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്ററും വർക്കിംഗ് കൺവീനർമാരായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുംപ്രവർത്തിക്കും. ജോയിന്റ്കൺവീനർമാരായി സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരും പ്രവർത്തിക്കും. പഠിതാക്കളുടെ കലാപരിപാടിയും സ്റ്റാളുകളുടെ പ്രദർശനവും സെമിനാറുകളും ഉല്ലാസ്മേളയുടെഭാഗമായി നടക്കും.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...