ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന “സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...