റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍

റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്.ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും. 11.10ന് പകരം രാവിലെ 10.40ന് ആണ് എറണാകുളം ടൗണിലെത്തുക. അതേസമയം തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. പുതിയ സമയ ക്രമമനുസരിച്ച്‌ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. അതോടൊപ്പം ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ ചെന്നൈയിലെത്തുമെന്നും റെയില്‍വേ അറിയിച്ചു. വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05ന് ആണ് ട്രെയിൻ എത്തിച്ചേരുക. കൂടാതെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണില്‍ എത്തിച്ചേരും. ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല.

Leave a Reply

spot_img

Related articles

സിജെപി നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും

സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ കോക്രോച്ച്‌ ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധം ഉടൻ ആരംഭിക്കും.പരസ്യ പ്രതിഷേധത്തിന് പോലീസ് അനുമതി നൽകി. രാവിലെ...

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന്...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും

കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര...

വീണ്ടും പാചക വാതക വില കൂടി

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി.വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍...