കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിയിൽ പുതുഞായറാഴ്ച പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ഇന്ന് മൂന്നിന് പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. 5.30-ന് സന്ധ്യാനമസ്കാരം. തുടർന്ന് പെരുന്നാൾ റാസ. ശനിയാഴ്ച 7.15-ന് പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബാന.ഏഴിന് അപ്പം ചുടീൽ നേർച്ച നടക്കും. ഞായറാഴ്ച ഒൻപതിന് വി. കുർബ്ബാന, കുരിശുപ ള്ളി റാസ, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. രാത്രി ഏഴിന് ഗാനമേള.