പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്‌ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാർത്ത വെറുംപുകയാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.