കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം.ഡിഎഫ്ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയാണ് ധനിക് ലാലിന് നിയമനം. നിലവിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ കെ രാകേഷ് ആണ് പുതിയ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ. മൂവാറ്റുപുഴയിലെ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ടുള്ള സ്ഥലം മാറ്റമെന്നാണ് വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അതേസമയം കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് ദൗത്യത്തിന് ചുമതല വഹിക്കുന്ന ഡി എഫ് യ്ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം.