തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ കബറിടത്തില്‍ എത്തിയത്. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങള്‍ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നഷ്ടപ്പെട്ട നിലമ്ബൂരിനെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇനി മുൻപിലുള്ളത്. പിതാവിനോട് ഞങ്ങള്‍ ഇറങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങണം എന്നതുകൊണ്ടാണ് ഇവിടെ എത്തിയയതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.