നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ വഴിമുട്ടി

യെമൻ പൗരൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശി നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ വഴിമുട്ടി.

കുടുംബത്തിന് ദയാധനം നല്‍കി മോചനം സാദ്ധ്യമാക്കാനുള്ള ശ്രമങ്ങളോട് കൊല്ലപ്പെട്ടയാളുടെ സഹോദരനും സഹോദരിയും സഹകരിക്കുന്നില്ലെന്നും ചർച്ചകളില്‍നിന്ന് ഗോത്രത്തലവന്മാർ പിൻവലിഞ്ഞെന്നുമാണ് വിവരം.

ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനില്‍ വ്യവസ്ഥാപിത സർക്കാരില്ലാത്തതിനാല്‍ നയതന്ത്രനീക്കങ്ങള്‍ക്ക് പരിമിതികളേറെയാണ്. 1996ന് ശേഷം യെമനില്‍ സ്ത്രീകളെ വധശിക്ഷയ്‌ക്കു വിധേയരാക്കിയിട്ടില്ലെന്നതാണ് ഏക ആശ്വാസം.

ഏപ്രില്‍ 20ന് യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഒരു തവണ മാത്രമാണ് നിമിഷപ്രിയയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവല്‍ ജെറോമിന്റെ വസതിയിലാണ് പ്രേമകുമാരിയുടെ താമസം.

ഗോത്രത്തലവന്മാർ കൂടുതല്‍ പണം ആവശ്യപ്പെടുന്നതായാണ് യെമനിലെ അഭിഭാഷകൻ പറയുന്നത്. മോചനത്തിന് 40,000 ഡോളർ വേണ്ടിവരുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് പൊതുജനങ്ങളില്‍നിന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ പിരിച്ചെടുത്ത 20,000 ഡോളർ കൈമാറിയിരുന്നു.

Leave a Reply

spot_img

Related articles

മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.എറണാകുളം റൂറൽ പോലീസിൻ്റേതാണ് തീരുമാനം.അമ്മ സന്ധ്യ ഇപ്പോൾ ചെങ്ങമനാട്...

ആശാ വര്‍ക്കര്‍മാരുടെ സഹന സമരം ഇന്ന് നൂറാം നാൾ

ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്ക്...

ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി.അംഗനവാടിയിൽ നിന്ന്...

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു.യാത്രക്കാർ അത്ഭുകരമായി...