നിറവ് പച്ചക്കറി-പൂകൃഷിക്ക് തുടക്കം

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പച്ചക്കറി-പൂകൃഷിക്ക് അക്കരപ്പാടം ഗവൺമെന്റ് യുപി സ്‌കൂളിൽ തുടക്കം.

നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആയിരത്തിലേറെ പച്ചക്കറിത്തെകളും ബന്ദിതൈകളും നട്ടു.

പച്ചമുളക്,വഴുതന, തക്കാളി, പയർ, വെണ്ട, ചോളം, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷിയിൽ. ഉദയനാപുരം പഞ്ചായത്തിലെ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അക്കരപ്പാടം സ്‌കൂൾ നിറവ് പച്ചക്കറി കൃഷി – പൂകൃഷി ബ്ലോക്ക് തലത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയിരുന്നു.

സ്‌കൂൾ കൃഷിയിടത്തിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ പ്രസിഡന്റ് പി.വി. കിഷോർകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...