നിഷ മത്സരിക്കാനില്ല, മറുപടി പറഞ്ഞു മടുത്തു: ജോസ് കെ മാണി

നിഷ ജോസ് കെ മാണി പാലായിൽ നിയമസഭയിലേക്ക് മത്സരിക്കില്ലന്നുറപ്പിച്ച് കേരള കോൺ പ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞും, നിക്ഷേധിച്ചും മടുത്തുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ , നിയമസഭ തിരഞ്ഞെടുപ്പുകളിലും, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു എന്ന് പ്രചാരണങ്ങൾ വന്നു. ഇതെന്തോ രോഗത്തിന്റെ ഭാഗമാണ് എന്ന് പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങൾ നിഷേധിച്ച് നിഷേധിച്ച് മടുത്തു എന്നും ഇനി നിഷേധിക്കാൻ ആരോഗ്യമില്ലന്നും ജോസ് കെ.മാണി പറഞ്ഞു.

Leave a Reply

spot_img

Related articles

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ട് കോടതി

കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ...

മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു

കോൺഗ്രസ് നേതാവും, മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു.അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കേരള നിയമസഭയിൽ ആറാം കേരള നിയമസഭയിലും ഏഴാം കേരള നിയമസഭയിലും...

കയ്പമംഗലം അപകടം: വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാഫലം

തൃശൂരിൽ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ലഹരി ഉപയോഗവും കാരണമായതായി സൂചന. ഗവ....

മണർകാട് പളളിയിലെ നടതുറക്കൽ ചടങ്ങിൽ പങ്കെടുത്ത് ആത്മനിർവൃതി നേടി ആയിരങ്ങൾ

ചരിത്രപ്രസിദ്ധമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ നടതുറക്കൽ ശുശ്രൂഷ ഭക്തി നിർഭരമായി.എട്ടു നോമ്പ് പെരുന്നാളിൻ്റെ...