തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രസ് സെക്രട്ടറിയായി നിസാം സെയ്ദ് നിയമിതനായി

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രസ് സെക്രട്ടറിയായി നിസാം സെയ്ദ് നിയമിതനായി.തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യു, ആഭ്യന്തരം, വനം, വന്യജീവി, സ്പോർട്സ്, സിനിമ മന്ത്രിയായിരുന്ന 2011-16 കാലത്തും പ്രസ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.എംജി സർവകലാശാല മുൻ ഡെപ്യൂട്ടി റജിസ്ട്രാ റായിരുന്നു. എരുമേലി സ്വദേശിയാണ്. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവിധ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചപ്പോഴും എസ്. നിസാം അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു.ഔദ്യോഗിക പദവികൾക്ക് പുറമേ ദൃശ്യമാധ്യമങ്ങളിലും സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ് എസ്. നിസാം. പ്രമുഖ മലയാളം ടെലിവിഷൻ ചാനലുകളിൽ നടക്കുന്ന വാർത്താധിഷ്ഠിത ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി അദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്. കൂടാതെ, മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങൾ പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.കോട്ടയം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ (ആർഐടി – RIT) പ്രൊഫസറായ ഡോ. ഷാനിഫയാണ് ഭാര്യ. ഫിസ നിസാം, ഫൈസ്‌ നിസാം എന്നിവർ മക്കളാണ്.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...