മോർച്ചറി വാടക നൽകാനില്ലാത്തതിനാൽ അന്യ സംസ്ഥാന യുവാവിൻ്റെ മൃതദേഹം സംസ്കാരിക്കാനാകുന്നില്ല.
മധ്യപ്രദേശ് സ്വദേശി അമൽ കുമാർ മവ്റി (16) മൃതദേഹമാണ് 38 ദിവസമായി നാട്ടകത്തെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
യുവാവിൻ്റെ ജോലിക്കരാറുകാരൻ പണം അടയ്ക്കാത്തതിനാൽ ആണ് മോർച്ചറിയിൽ തന്നെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
എന്നാൽ തൻ്റെ നിർദ്ദേശപ്രകാരമല്ല മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് കരാറുകാരൻ്റെ പ്രതികരണം.
പോലീസ് യുവാവിൻ്റെ വീട്ടുകാര്യമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സഹോദരനോടൊപ്പമാണ് അമൽ കേരളത്തിൽ എത്തിയത്.
മഞ്ഞപിത്തത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പണം നൽകിയില്ലായെങ്കിലും മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറാണെന്നാണ് മോർച്ചറി അധികൃതർ അറിയിച്ചു.