കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ചങ്ങനാശേരി : വീട് പൊളിക്കുന്ന പണിക്കിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.

ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്‌തിരുന്ന ഇതരസംസ്‌ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു.

കാക്കാംതോട് പുതുപ്പറമ്പിൽ പി.സി.ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാ‌ണ് അപകടം. 

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുത്തു.

ജിതന്ദർ സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കരാർ അടിസ്‌ഥാനത്തിൽ ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെന്ന് പൊലീസ് പറഞ്ഞു. 

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...