യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. കൂടെ യാത്ര ചെയ്യുന്നവരുടെ ബന്ധം കണ്ടക്റ്റര്‍ അന്വേഷിക്കേണ്ടതില്ല.

സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ കൂടെയുള്ളതെന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണ്.

യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യം. അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ കൂടിക്കഴ്ചയ്ക്കിടെയാണ് ഈ പ്രതികരണം.

സമാനമായ ഒരു സംഭവം മന്ത്രി സൂചിപ്പിക്കുകയും ചെയ്തു.

ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാൾ മുൻപ് സസ്പെൻഡ് ചെയ്യേണ്ടി വന്നതിനെക്കുറിച്ചായിരുന്നു അത്.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...