ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടിയില്‍

പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലിസ് പിടിയില്‍.കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് ഇന്ന് ഉച്ചയോടെ ഏമ്ബേറ്റ് ഗ്രൗണ്ടിന് സമീപം വെച്ചു പൊലിസ് പിടിയിലായത്.ഇന്ന് രാവിലെ 10.15 നാണ് ഇയാള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ വാർഡില്‍ നിന്നും പൊലിസുകാരുടെ കണ്ണ് വെട്ടിച്ച്‌ രക്ഷപ്പെട്ടത്.പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ മോഷണകേസില്‍ പ്രതിയായ ഇയാള്‍ പരിയാരത്തെ കണ്ണൂർമെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് കസ്റ്റഡയില്‍ നിന്നും രക്ഷപ്പെട്ടത്. പൊലിസ് നടത്തിയ പരിശോധനയിലാണ് ഏമ്ബേറ്റില്‍ നിന്നും പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് തീവെട്ടി ബാബു’ ജയിലില്‍ കഴിയവെ അസുഖ ബാധിതനായതിനെ തുടർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....