കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ നഴ്സിംഗ് അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് (ജിഎൻഎം). പ്രായം: 21-35. നിയമന കാലാവധി രണ്ട് വർഷം. ബി എസ് സി നഴ്സിംഗ് കാർക്ക് 18,000 രൂപയും ജിഎൻഎംകാർക്ക് 15,000 രൂപയുമാണ് പ്രതിമാസ ഓണറേറിയം. ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവരെ പൂർണമായി പരിഗണിച്ച ശേഷമായിരിക്കും ജനറൽ നഴ്സിംഗുകാരെ പരിഗണിക്കുക.
അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉള്ളടക്കം ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020 എന്ന വിലാസത്തിൽ ഡിസംബർ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭ്യമാക്കണം. ഒക്ടോബർ 10ന് തുരുത്തിയാട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോം ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0495-2370379.