ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് ഷോയിൽ അശ്ലീല പരാമര്‍ശം നടത്തിയതിനും അത് സംപ്രേക്ഷണം ചെയ്തതിന് പോഡ്‌കാസ്റ്റർ രൺവീർ അലാബാദിയ, കൊമേഡിയന്‍ സമയ് റെയ്‌ന എന്നിവര്‍ക്കെതിരെ മഹാരാഷ്ട്ര സൈബർ പോലീസ് കേസെടുത്തു. അസാം പൊലീസ് തിങ്കളാഴ്ച ഫയല്‍ ചെയ്ത എഫ്ഐആറിന് പുറമേയാണ് ഇത് ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിൻ്റെ സെക്ഷൻ 67 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്.Latest Videosഷോയ്ക്കിടെ അശ്ലീലവും അശ്ലീലവുമായ ഭാഷ ഉപയോഗിച്ചതിന് 30 പേർക്കെതിരെ സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. “തിങ്കളാഴ്‌ച വൈകുന്നേരം പരിപാടി അവതരിപ്പിച്ചവര്‍, സംഘാടകര്‍, ആതിഥേയർ ഇങ്ങനെ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റുമായി ബന്ധപ്പെട്ട 30 വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു, ചോദ്യ ചെയ്യലിന് വേണ്ടി ഇവര്‍ക്കെല്ലാം സമൻസ് അയയ്ക്കും,” പോലീസ് ഇൻസ്പെക്ടർ ജനറൽ യശസ്വി യാദവ് വ്യക്തമാക്കി.അലാബാദിയ, റെയ്‌ന എന്നിവരെ പ്രതി ചേര്‍ത്ത് കേസ് എടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.