തലശ്ശേരിയില്‍ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവം;വിവാദ പരാമര്‍ശവുമായി കെ.സുധാകരൻ

തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരൻ

ബോംബ് പൊട്ടിത്തെറിച്ച്‌ മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരനല്ലല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

ബോംബുകള്‍ ഇനിയും പൊട്ടാനുണ്ടെന്നും ബാക്കി പ്രതികരണം അപ്പോള്‍ നടത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവന്‍ എന്ന വാക്ക് ഉപയോഗിച്ച്‌ മോശം പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്.

പിണറായി വിജയനെ വിവരം കെട്ടവനെന്ന് വിളിച്ച സുധാകരന്‍ തന്റെ പ്രതികരണത്തിനിടെ മുഖ്യമന്ത്രിയെ അവനെന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. അവന്‍ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ച്‌ കൊന്ന ആളെത്ര. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ തുടങ്ങിയതല്ലേ വെട്ടാനും കൊല്ലാനും എന്നായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.


ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ വൃദ്ധന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍.

പറമ്ബില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...