അഞ്ചാം ദിനത്തിൽ സിനിമയിൽ നായിക ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ

*അ.. പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുക യെന്ന അപൂർവ്വ ഭാഗ്യംഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു.മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ കുഞ്ഞ് – രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.മാജിക്ക് ഫെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ് യുടെ തിരക്കഥയിൽ,അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബാബിഗേൾ എന്ന ചിത്രത്തിലാണ് ബേബിരുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കു വാനുള്ള സൗഭാഗ്യം ലഭിച്ചത്. നിവിൻ പോളി നായകനും ലിജോമോൾ നായികച്ച മാകുന്ന ഈ ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസമെത്തുന്നത്.നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്.കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമ്മ, ലിജോമോൾ, സംഗീത് പ്രതാപ്,അഭിമന്യു തിലകൻ എന്നിവർ ചേർന്നായിരുന്നു.ഈ ചിത്രത്തിൻ്റെ പ്രൊജക്റ്റ് ഹെഡ്ഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ.നിവിൻ പോളിയും , അണിയറപ്രവർത്ത കരും ഒത്തുചേർന്നതോടെ . അവിസ്മരണീയമായ ചടങ്ങായി മാറി. ഈ നൂലുകെട്ട്’വാഴൂർ ജോസ്.ഫോട്ടോ – പ്രേംലാൽ പട്ടാഴി ‘..

Leave a Reply

spot_img

Related articles

മെയ് എട്ടിന് എന്തു സംഭവിക്കും? ഗയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്.ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം....

എസ്.ഐ. വറുഗീസ് പീറ്ററിൻ്റെ ഓർമ്മകളിലൂടെ നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.ടൊവിനോ തോമസ്സും, നായിക പ്രിയംവദാ...

മഹാഭാരതത്തിൽ നടന്നതെന്താണന്ന് ഓർമ്മയില്ലേ? ഇല്ല…അന്നു ഞങ്ങളില്ല…. ഒരു ക്യാമ്പസ്സിലെ രസാവഹമായ മുഹൂർത്തങ്ങളുമായി പടക്കളം ട്രയിലർ പുറത്ത്

ഒരു കലാലയം അഡ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്.കംബസ്സിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്.ഇതു പറഞ്ഞു വരുന്നത് കാംബസ്...

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം...