വാഗമണ്‍ റോഡില്‍ കൂറ്റന്‍ കല്ലുകള്‍ റോഡില്ലേക്ക് പതിച്ചു

ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നും കൂറ്റന്‍ കല്ലുകള്‍ റോഡിലേയ്ക്ക് ഉരുണ്ടുവീണു.കാരികാട് ടോപ്പിന് താഴ് ഭാഗത്ത് കുറ്റിയാലപ്പുഴ റിസോര്‍ട്ടിന് സമീപം റോഡിന്റെ മുകള്‍വശത്തുനിന്നുമാണ് വലിയപാറ റോഡില്‍ വീണത്. ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.കൂറ്റന്‍ കല്ലു റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി.ഏറെ നേരം റോഡില്‍ ഗതാഗതം അനുഭവപ്പെട്ടു. കല്ലുകള്‍ റോഡിന് സൈഡിലേയ്ക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ രതീഷ് പി.എസ്, മോഹനന്‍ കുട്ടപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി.മഴക്കാലത്ത് ഈ റോഡില്‍ പലയിടത്തും കല്ലുകള്‍ ഉരുണ്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.പ്രദേശത്തെ അപകടകരമായ കല്ലുകള്‍ സംബന്ധിച്ച് അദികാരികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...