ഓണം: പരിശോധന കര്‍ശനമാക്കി എക്‌സൈസ്

കോട്ടയം:  ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യനിര്‍മാണവും സ്പിരിറ്റ് ശേഖരിക്കലും മയക്കുമരുന്നു വില്‍പനയും തടയാന്‍  സെപ്റ്റംബര്‍ 20 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ടു സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളുമുണ്ടാകും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികളും വിവരങ്ങളും പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അനധികൃതമദ്യം: വിവരങ്ങള്‍ അറിയിക്കാം

മദ്യവും മയക്കുമരുന്നും അനധികൃതമായി നിര്‍മിക്കുന്നതും വില്‍ക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച  വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് ഓഫീസില്‍  അറിയിക്കാം. ഫോണ്‍ നമ്പരുകള്‍ ചുവടെ.

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് ആന്‍ഡ് കണ്‍ട്രോള്‍ റൂം – 0481 -2562211
(ടോള്‍ഫ്രീ നമ്പര്‍-1800 425 2818)

സര്‍ക്കിള്‍ ഓഫീസുകള്‍:  

കോട്ടയം-0481 2583091, 9400069508, ചങ്ങനാശേരി – 0481 2422741, 9400069509,  പൊന്‍കുന്നം – 04828 221412, 9400069510,  പാലാ   – 04822 212235, 9400069511,  വൈക്കം  – 04829 231592,  9400069512, സ്‌പെഷ്യല്‍ സ്‌ക്വാഡ്,  കോട്ടയം  – 0481 2583801, 9400069506, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോട്ടയം –  9496002865.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...