എംഡിഎംഎയും കഞ്ചാവുമായി ഒരാൾ പിടിയിൽ

നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തി വന്ന യുവാവ് എക്സൈസിന്റെ പിടിയിൽ. പനച്ചിക്കാട് പരുത്തുംപാറ തോപ്പിൽ ജെറിൻ ജേക്കബ് (32)നെയാണ് 8 ഗ്രാം എംഡിഎംഎയും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താൻ വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ ചെയ്തിട്ടുണ്ടെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു . ഇയാൾക്ക് എംഡിഎംഎ നൽകിയ ആളിനെ ക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് പറഞ്ഞു. പ്രതി പരുത്തുംപാറയിലെ സ്വന്തം വീട്ടൽ വച്ചാണ് എംഡിഎംഎയും കഞ്ചാവും വില്പന നടത്തിയിരുന്നത്. എക്സൈസ് ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.

Leave a Reply

spot_img

Related articles

ക്രിസ്മസ് പുതുവര്‍ഷ ബമ്പര്‍ ടിക്കറ്റ് പ്രിന്റ് എടുത്ത് വിറ്റു; ഒരാൾ അറസ്റ്റില്‍

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റയാൾ അറസ്റ്റില്‍. പുനലൂര്‍ റ്റി ബി ജംഗ്‌നില്‍ കുഴിയില്‍ വീട്ടില്‍ ഷൈജുഖാന്‍ (38) ആണ്...

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പുല്‍പ്പള്ളി എരിയപ്പള്ളി സ്വദേശി റിയാസ് (23 )ആണ് മരിച്ചത്. മീനം സ്വദേശികളുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍...

റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ കേസ്

റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. യുട്യൂബര്‍ റണ്‍വീര്‍ അലാബാദിയയ്ക്കും ചാറ്റ്...

പാതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്, കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 118 കേസുകൾ

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 118 കേസുകൾ. കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും...