കോന്നി മെഡിക്കല്‍ കോളജിന്റെ നടത്തിപ്പിന് ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കും

കോന്നി മെഡിക്കല്‍ കോളജിന്റെ  സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷന്‍ പ്ലാന്‍ തയ്യാറാക്കും. ആശുപത്രി വികസനസമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഹാളില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനമായത്.

സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും ഉള്‍പ്പെടുത്തി 10 ദിവസത്തിനകം പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പലിനെ യോഗം ചുമതലപ്പെടുത്തി.


കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃതമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി.


 കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍മാണ കമ്പിനികളുടെ പ്രതിനിധികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആശുപത്രിയില്‍ നടക്കുന്നത്.


രോഗികള്‍ക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മോര്‍ച്ചറി, പ്രിന്‍സിപ്പല്‍, ഡോക്ടര്‍മാര്‍, മറ്റു  ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള ക്വാര്‍ട്ടേസ് തുടങ്ങിയവയുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.


ഏഴു നിലകളിലായി നിര്‍മ്മിക്കുന്ന 200 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ആറുനിലകളുടെ നിര്‍മാണം പൂര്‍ത്തിയായി .

ഏഴാമത്തെ നിലയുടെ നിര്‍മാണവും  കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്, പ്ലംബിംഗ് പ്രവര്‍ത്തകളുമാണ് പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.


പ്രിന്‍സിപ്പല്‍ ഓഫീസിന്റെയും നാലു നിലകളിലായി നിര്‍മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെയും നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തി. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും.

ജീവനക്കാര്‍ക്ക് താമസിക്കുന്നതിനുള്ള ടൈപ്പ് ബി ആന്‍ഡ് ഡി ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ടൈപ്പ് എ ആന്‍ഡ് സി ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ആഗസ്റ്റില്‍ പൂര്‍ത്തീയാകും. കെട്ടിടത്തിന്റെ  പെയിന്റിങ്, പ്ലംബിങ് പ്രവര്‍ത്തികളാണ്  പുരോഗമിക്കുന്നത്.

ഓരോ ഫ്‌ലാറ്റ് സമുച്ചയത്തിലും 40 അപ്പാര്‍ട്ട്‌മെന്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ  അപ്പാര്‍ട്ട്‌മെന്റുകള്‍ പ്രത്യേകം വൈദ്യുതീകരിക്കുന്നതിന് പുതിയ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന്  കെഎസ്ഇബി അസി.എന്‍ജിനീയറെ ചുമതലപ്പെടുത്തി.

നിര്‍മാണം പുരോഗമിക്കുന്ന മോര്‍ച്ചറിയുടെ പ്രവര്‍ത്തി ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കും.മോര്‍ച്ചറിയില്‍ സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍, ഫ്രീസറുകള്‍ എന്നിവ കെഎംഎസ്‌സി എല്‍ മുഖേന സ്ഥാപിക്കും.

പ്രിന്‍സിപ്പലിനുള്ള ഡീന്‍ വില്ല  ജൂണ്‍ അവസാനം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും.
നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന  ലോണ്‍ട്രിയില്‍ ആവശ്യമായ ഉപകരണങ്ങള്‍ കെഎംഎസ്‌സി എല്‍ മുഖേന സ്ഥാപിക്കും.

ജൂലൈ മാസം നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തിയാകും ഓഡിറ്റോറിയത്തിന്റെ നിര്‍മാണം ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ചുറ്റുമതില്‍ ഗേറ്റ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. പുതിയ മൂന്നു ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തി ഡിസംബര്‍  മാസത്തില്‍ പൂര്‍ത്തീകരിക്കും.


മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന  ലക്ഷ്യ നിലവാരത്തിലുള്ള  ലേബര്‍ റൂം,  ലേബര്‍ വാര്‍ഡ് എന്നിവയുടെ നിര്‍മാണം ഡിസംബര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കും.

സിഎസ്ആര്‍ഫണ്ട് മുഖേന നിര്‍മിക്കുന്ന  ഐസിയുവിന്റെ നിര്‍മാണം രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.


മെഡിക്കല്‍ കോളജ് പിആര്‍ഒയുടെ ഓഫീസ് എംഎല്‍എ ഫണ്ടില്‍ നിന്നും നിര്‍മിക്കും.
കോന്നി മെഡിക്കല്‍ കോളജിലെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ബന്ധപ്പെട്ട ജീവനക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ അവലോകന യോഗം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും എം എല്‍ എ നിര്‍ദ്ദേശം നല്‍കി.

ആശുപത്രി ഐ.പി സംവിധാനം കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ ക്രമപ്പെടുത്തും. ക്യാഷ്വല്‍റ്റി സംവിധാനവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.എസ്. നിഷ, മെഡിക്കല്‍ സൂപ്രണ്ട്  ഡോ.എ. ഷാജി, പി ജെ. അജയകുമാര്‍,  എസ്.സന്തോഷ് കുമാര്‍, നഴ്സിംഗ് സൂപ്രണ്ട് ഡി.എം. സില്‍വി, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ജാസ്മിന്‍, എച്ച് എല്‍ എല്‍ പ്രൊജക്റ്റ് മാനേജര്‍  രതീഷ് കെ ആര്‍, നിര്‍മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...