വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ് പൂര്‍ത്തിയാവാത്ത (31/12/2024 നകം) ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 2025 മാർച്ച് 18 വരെ സമയം അനുവദിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുള്ളില്‍ ചേർക്കാൻ സാധിക്കാത്തവർക്കും ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും ഹാജരാക്കണം.