“ഒരു കട്ടിൽ ഒരു മുറി” ഇന്നു മുതൽ

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു,
പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ,രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ്നി ർവഹിക്കുന്നു.രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു.രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി,നാരായണി ഗോപൻ എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം-വർക്കി.എഡിറ്റിങ്-മനോജ് സി എസ്,പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ,കോസ്റ്റ്യൂം ഡിസൈൻ-
നിസ്സാർ റഹ്മത്ത്,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല,സ്റ്റിൽസ്-ഷാജി നാഥൻ,സ്റ്റണ്ട്-കെവിൻ കുമാർ,പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ-അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ,ഡിഐ- ലിജു പ്രഭാകർ,വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,ഡിസൈൻസ്- ഓൾഡ് മോങ്ക്സ്,പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത്...

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...