നായയുമായി നടക്കാൻ ഇറങ്ങിയാളെ ആക്രമിച്ച് മൊബൈൽ ഫോൺ കവര്‍ന്നു. സംഭവത്തിൽ പിടിയിലായതാകട്ടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികൾ. 17-ും 16-ും വയസുള്ളവരെയാണ് പൊലീസ് പിടികൂടിയത്. കവര്‍ച്ചയിലേക്ക് ഇവരെ കൊണ്ടെത്തിച്ച കാരണമാണ് അതിലും വിചിത്രം. ആഡംബര ഹോട്ടലിൽ വച്ച് പിറന്നാൾ ആഘോഷത്തിന് പണം കണ്ടെത്താനായിരുന്നു കവര്‍ച്ചയെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദാബ്രിയിലായിരുന്നു നായയുമായി നടക്കാനിറങ്ങിയ ആളെ ആക്രമിച്ച് കൊള്ളയടിച്ചത്. ആളെ ആക്രമിച്ച ശേഷം മൊബൈൽ ഫോൺ തട്ടിപ്പറിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ, കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോഴാണ് കുട്ടിക്കുറ്റവാളികൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെത്തുടർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് ഇവര്‍ സമ്മതിച്ചു. ഒരു ആഡംബര ഹോട്ടലിൽ വച്ച് സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പണം തികഞ്ഞില്ല. അങ്ങനെയാണ് ഒരാളെ കൊള്ളയടിക്കാൻ പദ്ധതിയിട്ടത്. രണ്ട് കൂട്ടാളികൾക്കൊപ്പം ചേര്‍ന്നാണ് ആക്രമിക്കപ്പെട്ടയാളെ ലക്ഷ്യമിട്ടത്. തുര്‍ന്ന് മൊബൈൽ ഫോൺ കൈക്കാലിക്കുകയായിരുന്നു. കേസിൽ പങ്കുള്ള മറ്റ് രണ്ടുപേരെ തിരയുകയാണ് പൊലീസ് ഇ