ബിഎൽഒമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന 5 ലക്ഷത്തിലധികം പേർ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടേക്കും.എന്യൂമറേഷൻ ഫോം വിതരണം ചെയ്യാനായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 5,01,876 ആയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഇറക്കിയ വാർത്തക്കുറിപ്പിൽ വ്യക്‌തമാക്കി.സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഡിസംബർ 9ന് കരട് പട്ടിക പുറത്തിറങ്ങുമ്പോൾ ഈ 5 ലക്ഷത്തിലേറെപ്പേർ നിലവിലെ നിയമസഭാ വോട്ടർ പട്ടികയിൽനിന്നു പുറത്തായേക്കും. നിലവിലെ പട്ടികയിൽ 2.78 കോടി വോട്ടർമാരാണുള്ളത്.ഫോം പൂരിപ്പിച്ചു നൽകാത്തവർ പട്ടികയിൽ ഉണ്ടാവില്ലെന്നു നേരത്തേ തന്നെ സിഇഒ വിശദീകരിച്ചിരുന്നു. അതേസമയം, സംസ്‌ഥാനത്ത് ഇതുവരെ ഡിജിറ്റൈസ് ചെയ്‌ത എന്യൂമറേഷൻ ഫോമുകളുടെ എണ്ണം 1,61,40,137 ആയി.

