സ്ത്രീസുരക്ഷാ പദ്ധതി; അപേക്ഷകൾ സ്വീകരിക്കുന്നതിന് വിലക്ക്

സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്.

1000 രൂപ പെൻഷൻ ലഭിക്കു ന്ന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നത് രാഷ്ട്രീയ പ്രചാരണ ത്തിന് ഉപയോഗിക്കുകയാണെന്നും ജില്ലകളിലെ നിരീക്ഷണ സെല്ലുകൾക്കും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യാപകമായി പരാതി ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ അസി. റിട്ടേണിങ് ഓഫിസർമാരിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ആണ് വിലക്ക് ഏർപ്പെടുത്തിയത്പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതു വിലക്കിയതോടെ വ്യാജമായി അപേക്ഷാഫോമുകൾ തയാറാക്കുകയും പകർപ്പുകളെടുത്ത് വീടുകളിൽ എത്തിക്കുകയും ചെയ്യുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതികൾ ലഭിച്ചു. എൽഡിഎഫ് സ്‌ഥാനാർഥികളും പ്രവർത്തകരും ഇവ വീട്ടിലെത്തിക്കുന്നുവെന്ന പരാതികളെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതികൾ നേരിട്ട് എത്തി അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...